Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്‌സഭാ സ്പീക്കറെ...

ലോക്‌സഭാ സ്പീക്കറെ സന്ദർശിച്ച് യു.എ.ഇ പ്രതിനിധിസംഘം

text_fields
bookmark_border
ലോക്‌സഭാ സ്പീക്കറെ സന്ദർശിച്ച് യു.എ.ഇ പ്രതിനിധിസംഘം
cancel

ന്യൂഡൽഹി: യു.എ.ഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയുടെ നേതൃത്വത്തിലുള്ള യു.എ.ഇ പ്രതിനിധിസംഘം പാർലമെന്റ് ഹൗസിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർലയെ സന്ദർശിച്ചു.

പരസ്പര വിശ്വാസവും പൊതുതാൽപര്യങ്ങളും അടിസ്ഥാനമാക്കിയുള്ള ഇന്ത്യ-യു.എ.ഇ ശാശ്വത പങ്കാളിത്തത്തെ ഓർമിപ്പിച്ചുകൊണ്ട് ഓം ബിർല പ്രതിനിധിസംഘത്തെ സ്വാഗതം ചെയ്തു.

‘പരസ്പര വിശ്വാസം, പൊതുതാൽപര്യങ്ങൾ, അടുത്ത സഹകരണം എന്നിവയിൽ അധിഷ്ഠിതമായ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ശക്തവും ദൃഢവുമായ പങ്കാളിത്തമാണ് ഈ കൂടിക്കാഴ്ചയിൽ പ്രതിഫലിപ്പിച്ചത്.

ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുമുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത ഇത് വീണ്ടും ഉറപ്പിച്ചു’ -ഓം ബിർല പറഞ്ഞു.

ഇന്ത്യയിലെ പുതിയ യു.എ.ഇ സ്ഥാനപതി അബ്ദുല്ല അൽ നുഐമി, അബൂദബി ചേംബർ ബോർഡ് അംഗവും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലി എന്നിവരും സംബന്ധിച്ചു.ഇന്ത്യൻ പാർലമെന്‍റിന്‍റെ പ്രവർത്തന രീതികളും സ്പീക്കർ പ്രതിനിധികൾക്ക് വിവരിച്ചു നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEIndiagulfnewsmalayalam
News Summary - "UAE delegation meets Lok Sabha Speaker"
Next Story