യു.എ.ഇയിലെ കോടതി വിധികൾ ഇനി ഇന്ത്യയിലും നടപ്പാക്കും
text_fieldsദുബൈ: യു.എ.ഇയിലെ കോടതി വിധികൾ ഇന്ത്യയിലും നടപ്പാക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപന മിറക്കി. സിവിൽ കേസുകളിലെ വിധികളാണ് നടപ്പാക്കുന്നതെന്ന് കേന്ദ്ര നിയമ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഇത്തരം കേസുകളിലെ വിധി നടപ്പാക്കാന്‍ നാട്ടിലെ മുന്‍സിഫ് കോടതിയില്‍ കക്ഷികള്‍ എക്സിക്യൂഷന് പെറ്റീഷന് നല്കിയാല് മതി. നേരത്തേ നാട്ടിലെ കോടതികളില്‍ പുതിയ ഹരജി നല്കി വിചാരണ നടത്തണമായിരുന്നു.
ഇതോടെ, പണമിടപാട് ഉൾപെടെയുള്ള സിവിൽ കേസുകളില്‍ പ്രതിസ്ഥാനത്തുള്ള പ്രവാസികള്‍ നാട്ടിലെത്തിയാലും പരാതിക്കാർക്ക് യു.എ.ഇ കോടതി വിധിയുമായി മുന്നോട്ട് പോകാൻ കഴിയും.
യു.എ.ഇ ഫെഡറല്‍ കോടതികൾക്ക് കീഴിൽ വരുന്ന അബൂദബി, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറല്‍, ഫസ്റ്റ് ഇന്‍സ്റ്റൻസ് അപ്പീല്‍ കോടതികളിലെയും ഫെഡറൽ സൂപ്രീം കോടതിയിലെയും വിധികൾ ഇന്ത്യയിൽ നടപ്പാക്കാമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഇതിന് പുറമെ പ്രാദേശിക കോടതിളായ അബൂദബദി നീതിന്യായ വകുപ്പ്, ദുബൈ കോടതി, റാസല്‍ഖൈമ നീതിന്യായ വകുപ്പ്, അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റ് കോടതി, ദുബൈയിലെ ഇൻറര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെൻറര്‍ കോടതി തുടങ്ങിയവയുടെ വിധികളും നാട്ടിൽ നടപ്പാക്കാം.
ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായാണ് ഇവ പരിഗണിക്കപ്പെടുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
