ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമായ കൈകളിൽ -മോദി
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമായ കൈകളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചുളള പോസ്റ്റിലാണ് മോദിയുടെ പരാമർശം. ഇന്ത്യയിലെ യുവ ക്രിക്കറ്റ് താരങ്ങളെയോർത്ത് അഭിമാനിക്കുന്നു. അണ്ടർ 19 ലോകകപ്പ് നേടിയ അവരെ അഭിനന്ദിക്കുകയാണ്.
ടൂർണമെന്റിൽ ഉടനീളം അവർ ധൈര്യം പ്രകടമാക്കിയിരുന്നു. അവരുടെ മികച്ച പ്രകടനം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമായ കൈകളിലാണെന്ന് വ്യക്തമാക്കുന്നതായും മോദി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെ തകർത്ത് അഞ്ചാം തവണയും ഇന്ത്യ അണ്ടർ 19 ലോകകപ്പ് ചാമ്പ്യൻമാരായിരുന്നു.
നാല് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തകർത്തുവിട്ടത്. ഇതിന് മുമ്പ് 2000, 2008, 2012, 2018 വർഷങ്ങളിൽ ഇന്ത്യ ലോകകപ്പ് കരീടം നേടിയിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മയും ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ടൂർണമെന്റിനിടെ കോവിഡ് ബാധിച്ച് ചില താരങ്ങൾക്ക് ഇടക്ക് ടൂർണമെന്റിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നിട്ടും ഒരു മത്സരം പോലും തോൽക്കാതെയായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

