Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊൽക്കത്തയിലെ പ്ലേ സ്​കൂളിൽ രണ്ട്​ വയസുകാരന്​ ലൈംഗിക പീഡനം

text_fields
bookmark_border
rape.
cancel

കൊൽക്കത്ത: പ്ലേ സ്​കൂളിൽ രണ്ടു വയസുകാരൻ ലൈംഗിക പീഡനത്തിനിരയായി. കൊൽക്കത്തയിലെ ഡയമണ്ട്​ ഹാർബർ പ്രദേശത്തെ സ്​കൂളിൽ തിങ്കളാഴ്​ചയായിരുന്നു​ സംഭവം. കുട്ടിയുടെ പിതാവ്​ സംഭവത്തിൽ തകുർപുകൂർ പൊലീസിൽ ബുധനാഴ്​ച പരാതി നൽകി.

കുട്ടിയെ വീട്ടിലേക്ക്​​ കൂട്ടിക്കൊണ്ടു പോകാൻ മാതാവ്​ സ്​കൂളിലെത്തിയപ്പോൾ മകൻ ഉച്ചത്തിൽ കരയുന്നതാണ്​ കണ്ടത്​. ശുചിമുറിയിലെത്തിച്ച്​ പരിശോധിച്ചപ്പോൾ സ്വകാര്യ ഭാഗങ്ങളിൽ രക്തം പൊടിഞ്ഞതായി ശ്രദ്ധയിൽ പെട്ടു. തുടർന്ന്​ നടത്തിയ പ്രാഥമിക പരിശോധനയിലാണ്​ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്​.  

എന്നാൽ, പീഡിപ്പിച്ചതാരാണെന്ന് വിവരമില്ല. കുട്ടിയുടെ പിതാവി​​​െൻറ പരാതിയിൽ പോക്​സോ പ്രകാരം പൊലീസ്​ കേസെടുത്തു.​ ജൂൺ 26 മുതൽ സ്കൂളിലെ സി.സി.ടി.വി പ്രവർത്തന രഹിതമാണെന്ന്​ കുട്ടിയുടെ പിതാവ്​ ആരോപിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two-year-old sexually assaulted at Kolkata playschool-india news
Next Story