രണ്ടു പെൺകുട്ടികൾ തമ്മിൽ വിവാഹിതരായി; പരാതിയുമായി രക്ഷിതാക്കൾ
text_fieldsബംഗളൂരു: കോറമംഗല ക്ഷേത്രത്തിൽ രണ്ടു പെൺകുട്ടികൾ തമ്മിൽ വിവാഹിതരായി. കാൾസെൻറർ ജീവനക്കാരിയായ സഹന (25), ബി.കോം വിദ്യാർഥിനി ശിൽപ (21) എന്നിവരാണ് വിവാഹിതരായത്. നിയമസഹായത്തിനായി വക്കീലിനെ ഏർപ്പാടാക്കിയ വിദ്യാർഥിനികൾ തങ്ങൾ വേർപിരിയാൻ ഉദ്ദേശിക്കുന്നില്ലെന്നും പൊലീസ് തങ്ങളെ സഹായിക്കുന്നതിന് പകരം കൗൺസലിങ്ങിന് ശ്രമിക്കുകയാണെന്നും പറഞ്ഞു.
കഴിഞ്ഞ മേയിൽ വീടുവിട്ടിറങ്ങിയ ഇരുവരും പരസ്പര സഹകരണേത്താടെ ജീവിക്കുകയായിരുന്നു. മേയ് 18ന് ശിൽപയെ കാണാതായതു സംബന്ധിച്ച് വീട്ടുകാർ വിജയനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികൾ കോറമംഗലയിൽ ഒന്നിച്ചുകഴിയുകയാണെന്ന് കണ്ടെത്തിയത്. ഇരുവരും പ്രായപൂർത്തിയായവരായതിനാൽ ഒന്നിച്ചുകഴിയുന്നതിെൻറ പേരിൽ കേെസടുക്കാനാവില്ലെന്ന് അറിയിച്ച പൊലീസ് മഹിള സഹായവാണിയിൽ പെൺകുട്ടികൾക്ക് കൗൺസലിങ് നൽകാൻ നിർദേശിച്ചു.
ബംഗളൂരു നഗരത്തിൽ ആദ്യമായാണ് ഒരേ ലിംഗത്തിൽപെട്ടവർ തമ്മിൽ വിവാഹിതരാവുന്നത്. ഒന്നിച്ചുകഴിയുന്ന പെൺകുട്ടികളിൽ ഒരാൾ പരാതിപ്പെടാത്തിടത്തോളം കാലം അത് കുറ്റകരമാവില്ലെന്ന് ആൾട്ടർനേറ്റിവ് ലോ ഫോറം അംഗമായ അഡ്വ. ലേഖ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
