ഭർത്താവിന് ചെലവിന് നൽകാൻ മോഷണം; ഭാര്യമാർ പിടിയിൽ
text_fieldsകോയമ്പത്തൂര്‍: ഭർത്താവിന് ചിലവിന് നൽകാനായി കളവ് നടത്തിയ ഭാര്യമാർ പിടിയിൽ. ബസിലെ യാത്രയ്ക്കിടയില്‍ മോഷ്ടിച്ച എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണംതട്ടാന്‍ ശ്രമിച്ച സംഭവത്തിലാണ് രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ കൃഷ്ണഗിരി ജില്ലാ സ്വദേശിയായ ഭഗവതി എന്നയാളുടെ ഒന്നാം ഭാര്യ കാളിയമ്മയും രണ്ടാം ഭാര്യ ചിത്രയുമാണ് പിടിയിലായത്.
ഞായറാഴ്ച അമ്മയോടൊപ്പം ബസില്‍ വരികയായിരുന്ന സിങ്കാനല്ലൂര്‍ സ്വദേശി കലൈസെല്‍വിയുടെ എ.ടി.എം. കാര്‍ഡാണ് മോഷണം പോയത്. സ്റ്റോപ്പിൽ ഇറങ്ങി പണമെടുക്കാനായി നോക്കിയപ്പോഴാണ് കാര്‍ഡ് നഷ്ടപ്പെട്ട വിവരമറിയുന്നത്. അതേസമയം തന്നെ മൊബൈലില്‍ 84,000 രൂപ പിന്‍വലിച്ചെന്ന സന്ദേശവും ലഭിച്ചു.
തൊട്ടടുത്തുള്ള എ.ടി.എമ്മില്‍നിന്നാണ് പണം എടുത്തതെന്ന് മനസ്സിലാക്കിയ കലൈസെല്‍വി അങ്ങോട്ട് എത്തിയപ്പോഴേക്കും പണവുമായി യുവതികൾ പുറത്തിറങ്ങിയിരുന്നു. പിന്നീട് പ്രദേശവാസികളുടെ സഹായത്തോടെ ഇരുവരെയും തടഞ്ഞുനിര്‍ത്തി.
പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെത്തിയതും ഇരുവരും കുറ്റം സമ്മതിച്ചതും. കൂടുതൽ ചോദ്യം ചെയ്യലിൽ, ഭർത്താവിന് ചെലവിന് നൽകാനാണ് സ്ഥിരമായി മോഷ്ടിക്കുന്നതെന്ന് ഇരുവരും പറഞ്ഞു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

