Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇരുചക്രവാഹനങ്ങളിലെ...

ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് ഹെൽമറ്റ്; പിഴ ഇന്നുമുതൽ

text_fields
bookmark_border
ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് ഹെൽമറ്റ്; പിഴ ഇന്നുമുതൽ
cancel

കോഴിക്കോട്: ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴയീടാക്കും. ഞായറാഴ്ച സംസ്ഥാനത്തൊട്ടാകെ പരിശോധന നടത്തിയെങ്കിലും പിഴയീടാക്കാതെ ബോധവത്കരണം നൽകുകയായിരുന്നു.

പി​ൻ​സീ​റ്റ് യാത്രികന് ഹെ​ൽ​മ​റ്റി​ല്ലെ​ങ്കി​ൽ 500 രൂ​പ​യാ​ണ്​ പി​ഴ. വാഹനം ഓടിക്കുന്നയാൾക്കും ഹെൽമറ്റില്ലെങ്കിൽ പിഴസംഖ്യ ഉയരും. വാഹനഉടമയാണ് പിഴ നല്‍കേണ്ടത്.

നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ സ്ക്വാഡുകള്‍ക്ക് പുറമെ നിരീക്ഷണ ക്യാമറകള്‍ വഴിയും നിയമലംഘകരെ കണ്ടെത്തും.

ഹൈ​കോ​ട​തി വി​ധിയുടെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് സംസ്ഥാനത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ പി​ൻ​സീ​റ്റി​ലും ഹെ​ൽ​മ​റ്റ്​ ക​ർ​ശ​ന​മാ​ക്കി​യത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstraffic ruleBack seat helmethelmet regulation
News Summary - two wheeler helmet rule fine from today
Next Story