Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ വനിതാ എസ്. ഐയോട് മോശമായി പെരുമാറിയ കോൺസ്റ്റബിൾമാരെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
gold seized
cancel

സംഭാൽ: വനിതാ സബ് ഇൻസ്‌പെക്ടറോട് മോശമായി പെരുമാറിയ രണ്ട് പോലീസ് കോൺസ്റ്റബിൾമാരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ്, സംഭാൽ ജില്ലയിലെ ചന്ദൗസി മേഖലയിലാണ് സംഭവം. വനിതാ എസ്.ഐ ബുധനാഴ്ച ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ രണ്ട് കോൺസ്റ്റബിൾമാർ കാറിൽ പിന്തുടരുകയും അവരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് സർക്കിൾ ഓഫീസർ ദീപക് കുമാർ പറഞ്ഞു.

കോൺസ്റ്റബിൾമാരായ പവൻ ചൗധരിയും രവീന്ദ്രനുമാണ് അറസ്റ്റിലായത്. എസ്.ഐയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354, 341എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. രണ്ട് കോൺസ്റ്റബിൾമാരെയും പൊലീസ് സൂപ്രണ്ട് കുൽദീപ് സിംഗ് ഗുണവത് സസ്പെൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two Uttar Pradesh Police Constables Arrested For Misbehaving With Woman Sub-Inspector
Next Story