Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമയിൽ രണ്ട്​...

പുൽവാമയിൽ രണ്ട്​ തീവ്രവാദി​കളെ ​​ സൈന്യം വധിച്ചു

text_fields
bookmark_border
പുൽവാമയിൽ രണ്ട്​ തീവ്രവാദി​കളെ ​​ സൈന്യം വധിച്ചു
cancel

ശ്രീനഗർ: ദക്ഷിണ കശ്​മീരിലെ പുൽവാമ ജില്ലയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു. ജമ്മു കശ്​മീർ പൊലീസാണ്​ ഇക്കാര്യം അറിയിച്ചത്​. ബുധനാഴ്​ച രാവിലെയാണ്​ സംഭവം.

പൊലീസും സി.ആർ.പി.എഫും സംയുക്​തമായാണ്​ തീവ്രവാദികളുമായി തെരച്ചിൽ നടത്തിയത്​. രഹസ്യവിവരത്തെ തുടർന്നായിരുന്നു തെരച്ചിൽ. പുൽവാമയിലെ ടികൻ ഗ്രാമത്തിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്നായിരുന്നു രഹസ്യവിവരം.

രണ്ട്​ തീവ്രവാദികളുടെ വധിച്ച വിവരം സ്ഥിരീകരിച്ച പൊലീസ്​ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും അറിയിച്ചു. എന്നാൽ, തീവ്രവാദികളുടെ പേരോ മറ്റ്​ വിവരങ്ങളോ കശ്​മീർ പൊലീസ്​ വെളിപ്പെടുത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PulwamaTerrorist
News Summary - Two unidentified terrorists killed in Pulwama
Next Story