Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടുതരം കറൻസി:...

രണ്ടുതരം കറൻസി: രാജ്യസഭ സ്​തംഭിച്ചു

text_fields
bookmark_border
രണ്ടുതരം കറൻസി: രാജ്യസഭ സ്​തംഭിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു​ത​രം ക​റ​ൻ​സി ഇ​റ​ക്കി​യ പ്ര​ശ്​​ന​ത്തി​ൽ പ്ര​തി​പ​ക്ഷം രാ​ജ്യ​സ​ഭ സ്​​തം​ഭി​പ്പി​ച്ചു. വ്യ​ത്യ​സ്​​ത ത​ര​ത്തി​ലു​ള്ള 500, ​2000 രൂ​പ നോ​ട്ടു​ക​ൾ ത​ലേ​ന്ന്​ സ​ഭ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച കോ​ൺ​ഗ്ര​സ്​ നേ​താ​വും മു​തി​ർ​ന്ന സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​യ ക​പി​ൽ സി​ബ​ൽ ത​​ന്നെ​യാ​ണ്​ ബു​ധ​നാ​ഴ്​​ച വീ​ണ്ടും വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. 
നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ്​ ര​ണ്ടു​ത​രം ക​റ​ൻ​സി​യെ​ന്ന്​ സി​ബ​ൽ ആ​വ​ർ​ത്തി​ച്ചു. റി​സ​ർ​വ്​ ബാ​ങ്ക്​ 500​െൻ​റ​യും 2000ത്തി​​െൻറ​യും വ്യ​ത്യ​സ്​​ത നോ​ട്ടു​ക​ൾ അ​ച്ച​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ശാ​സ്​​ത്രീ​യ​മാ​ണെ​ങ്കി​ൽ ഇ​ങ്ങ​െ​ന സം​ഭ​വി​ക്കി​ല്ല. 

വ​ലു​പ്പ​ത്തി​ലും ഡി​സൈ​നി​ലും വ്യ​ത്യാ​സ​മു​ള്ള​വ​യാ​ണി​ത്. എ​ങ്ങ​നെ​യാ​ണ്​ ര​ണ്ടു​ത​രം ക​റ​ൻ​സി ഇ​റ​ക്കാ​ൻ ക​ഴി​യു​ക​യെ​ന്ന്​ സി​ബ​ൽ ​േചാ​ദി​ച്ചു. എ​ന്നാ​ൽ, സി​ബ​ൽ ന​ൽ​കി​യ നോ​ട്ടീ​സ്​ രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ പി.​ജെ. ക​ു​ര്യ​ൻ അ​നു​വ​ദി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ്​ പ്ര​തി​പ​ക്ഷം സ​ഭ സ്​​തം​ഭി​പ്പി​ച്ച​ത്. 
ഉ​ച്ച​ക്കു​ശേ​ഷം വീ​ണ്ടും ചേ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി​പ​ക്ഷം അ​നു​വ​ദി​ച്ചി​ല്ല. ഇ​തി​നാ​യി അ​ജ​ണ്ട മാ​റ്റി​വെ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ കു​ര്യ​ൻ വ്യ​ക്​​ത​മാ​ക്കി. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ സ​ഭ​ക്ക്​ അ​ധി​കാ​ര​മി​ല്ലെ​ന്നാ​ണ്​ ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി ചൊ​വ്വാ​ഴ്​​ച വാ​ദി​ച്ച​ത്. വി​വി​ധ പ്ര​സു​ക​ളി​ൽ അ​ച്ച​ടി​ച്ച​തു​കൊ​ണ്ടാ​ണ്​ വ്യ​ത്യാ​സ​മെ​ന്നാ​ണ്​ ധ​ന​മ​ന്ത്രാ​ല​യം ന​ൽ​കി​യ മ​റു​പ​ടി.

Show Full Article
TAGS:currency demonetization notes india news Rajya Sabha malayalam news 
Web Title - Two types of Rs 500 notes
Next Story