Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിനുകൾ...

ട്രെയിനുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

text_fields
bookmark_border
ട്രെയിനുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്
cancel

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്ര പ്ര​ദേ​ശി​ൽ ര​ണ്ടു ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പാ​ളം തെ​റ്റി ലോ​ക്കോ പൈ​ല​റ് റ​ട​ക്കം 20 പേ​ർ​ക്ക് പ​രി​ക്ക്. ഇ​ടി​ച്ചു​ത​ക​ർ​ന്ന എ​ൻ​ജി​ൻ കാ​ബി​നി​ൽ കു​രു​ങ്ങി​യ ലോ​ക്കോ പൈ​ല​റ്റി​​െൻറ നി​ല ഗു​രു​ത​ര​മാ​ണ്. ട്രെ​യി​നു​ക​ളി​ൽ ഒ​ന്ന്​ പു​റ​പ്പെ​ടാ​ൻ തു​ട​ങ്ങു​ക​യും മ​റ്റൊ​ന്ന്​ നി​ർ​ത്താ​ൻ ഒ​രു​ങ്ങു​ക​യും ചെ​യ്​​ത​തി​നാ​ൽ സാ​വ​ധാ​ന​മാ​ണ്​ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. അ​തി​നാ​ൽ, വ​ൻ അ​ത്യാ​ഹി​തം ഒ​ഴി​വാ​യി. ഹൈ​ദ​രാ​ബാ​ദി​ലെ ക​ച്ചേ​ഗു​ഡ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു സ​മീ​പം തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 10.30 നാ​ണ്​ അ​പ​ക​ടം. സി​ഗ്ന​ലി​ലെ പി​ഴ​വാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ലി​ങ്കം​പ​ള്ളി -ഫ​ലാ​ക്​​നു​മ ലോ​ക്ക​ൽ ട്രെ​യി​ൻ അ​തേ ട്രാ​ക്കി​ലെ ക​ർ​ണൂ​ലി​ൽ​നി​ന്ന്​ സെ​ക്ക​ന്ത​രാ​ബാ​ദി​ലേ​ക്ക് പോ​കു​ന്ന ഇ​ൻ​റ​ർ​സി​റ്റി എ​ക്സ്പ്ര​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​ക്ക​ൽ ട്രെ​യി​നി​​െൻറ ആ​റ്​ േകാ​ച്ചു​ക​ളും എ​ക്​​സ്​​പ്ര​സ്​ ട്രെ​യി​നി​​െൻറ മൂ​ന്നു കോ​ച്ചു​ക​ളും ത​ക​രാ​റി​ലാ​യി. പ​രി​ക്കേ​റ്റ​വ​രെ ഉ​സ്​​മാ​നി​യ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​സ്സാ​ര പ​രി​േ​ക്ക​റ്റ ര​ണ്ടു​പേ​ർ ഉ​ട​ൻ ആ​ശു​പ​ത്രി വി​ട്ടു.

പ്ലാ​റ്റ്ഫോം ന​മ്പ​ർ ര​ണ്ടി​ൽ എ​ത്താ​ൻ ലോ​ക്ക​ൽ ട്രെ​യി​നി​ന് സി​ഗ്ന​ൽ ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം, പ്ലാ​റ്റ്ഫോ​മി​ൽ ഇ​ൻ​റ​ർ​സി​റ്റി എ​ക്സ്പ്ര​സ് നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്ന ലോ​ക്ക​ൽ ട്രെ​യി​നാ​ണ് ഇ​ൻ​റ​ർ​സി​റ്റി എ​ക്സ്പ്ര​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. തു​ട​ർ​ന്ന് ക​ച്ചേ​ഗു​ഡ വ​ഴി​യു​ള്ള സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് ദ​ക്ഷി​ണ-​മ​ധ്യ റെ​യി​ൽ​വേ അ​റി​യി​ച്ചു. ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി റെ​യി​ൽ​വേ മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ ട്വീ​റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabadindia newstrain Collide
News Summary - two-trains-collide-at-railway-station-in-hyderabad-india news
Next Story