Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു ബെഡിൽ രണ്ട്​...

ഒരു ബെഡിൽ രണ്ട്​ രോഗികൾ; വരാന്തയിൽ മൃതദേഹങ്ങൾ, ഡൽഹിയിൽ കോവിഡ്​ വ്യാപനം അതിരൂക്ഷം

text_fields
bookmark_border
ഒരു ബെഡിൽ രണ്ട്​ രോഗികൾ; വരാന്തയിൽ മൃതദേഹങ്ങൾ, ഡൽഹിയിൽ കോവിഡ്​ വ്യാപനം അതിരൂക്ഷം
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം അതിരൂക്ഷമാകുന്നതിനിടെ ഡൽഹിയിലും സ്ഥിതി ഗുരുതരമാകുന്നു. പരിധിക്കപ്പുറമുള്ള രോഗികളാണ്​ ആശുപത്രികളിൽ ചികിത്സക്കെത്തുന്നത്​. ഒരു ബെഡിൽ തന്നെ രണ്ട്​ രോഗികൾ കിടക്കുന്നതിന്‍റെ ചിത്രങ്ങൾ ഡൽഹിയിൽ നിന്ന്​ പുറത്തു വന്നു.

ലോക്​ നായക്​ ജയ്​ പ്രകാശ്​ നാരയൺ ആശുപത്രിയിലാണ്​ ഒരു ബെഡിൽ തന്നെ രണ്ട്​ രോഗികൾ ചികിത്സയിൽ കഴിയുന്നത്​. ഇതേ ആശുപത്രിയിലെ വരാന്തയിൽ കോവിഡ്​ മൂലം മരിച്ചവരുടെ മൃതദേഹങ്ങൾ ഇട്ടതും വിവാദമായിരുന്നു​. 1500 ബെഡാണ്​​ ആശുപത്രിയിലുള്ളത്​. ഇതിൽ ഭൂരിപക്ഷം ബെഡുകളും നിറഞ്ഞിരിക്കുകയാണ്​.

മുഴുവൻ കോവിഡ്​ ബെഡുകൾ നിറഞ്ഞുവെന്ന്​ മെഡിക്കൽ ഡയറക്​ടർ സുരേഷ്​ കുമാർ പറഞ്ഞു. നിലവിൽ ഉൾക്കൊള്ളാൻ കഴിയുന്നതിന്​ അപ്പുറമുള്ള രോഗികളാണ്​ ആശുപത്രിയിലെത്തുന്നത്​. ഇന്ന്​ മാത്രം 158 പേരെ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Covid19
News Summary - Two To A Bed, Bodies Outside Ward At Delhi Hospital Amid Covid Crisis
Next Story