രാജ്യത്തെ മൂന്നിൽ രണ്ട് കോവിഡ് ബാധിതരും കേരളത്തിൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ 64 ശതമാനവും കേരളത്തിൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ ബുധനാഴ്ച രാവിലെ എട്ടുമണിവരേയുള്ള കണക്കു പ്രകാരം രാജ്യത്ത് 37,593 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ, കേരളത്തിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച (24,296) കണക്കാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ബുധനാഴ്ച കേരളത്തിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 31,000 കടന്നിരുന്നു. വ്യാഴാഴ്ച രാജ്യത്തെ ആകെ രോഗികളുടെ എണ്ണം പ്രസിദ്ധീകരിക്കുേമ്പാൾ കേരളത്തിെൻറ കണക്ക് 70 ശതമാനത്തോളം ആയേക്കും. പ്രതിദിന കോവിഡ് ബാധിതരിൽ രണ്ടാമതുള്ള മഹാരാഷ്ട്രയിൽ ഒരാഴ്ചയിൽ അധികമായി 5,000ൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ 1,600ൽ താഴെയാണ് പ്രതിദിന രോഗികളുടെ എണ്ണം. മറ്റു സംസ്ഥാനങ്ങളിൽ 1,000ൽ താഴെയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിൽ 151 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും പകുതിയോളം കേരളത്തിലാണ്. 3,22,327 പേരാണ് നിലവിൽ കോവിഡ് ബാധിതർ. കേരളത്തിൽ ബുധനാഴ്ചയിലെ കണക്കുൾപ്പെടെ 1,70,292 പേരാണ് ചികിത്സയിൽ. രണ്ടാമതുള്ള മഹാരാഷ്ട്രയിൽ 53,260 േപർ മാത്രമാണമുള്ളത്.
കർണാടക (19,810), തമിഴ്നാട് (18,603), ആന്ധ്രപ്രദേശ് (13,677) എന്നിങ്ങനെയാണ് കണക്ക്. മറ്റു സംസ്ഥാനങ്ങളിൽ 10,000ൽ താഴെയാണ്. ഡൽഹിയിൽ നിലവിൽ 500ൽ താെഴ രോഗികൾ മാത്രമാണ് ചികിത്സയിൽ. മഹാരാഷ്ട്രയടക്കം ഭൂരിഭാഗം സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളേക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണമാണ് കൂടുതൽ.

