Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു

text_fields
bookmark_border
കരസേനയും പൊലീസും ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്
Army
cancel
camera_alt

Representational Image

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. കരസേനയും പൊലീസും ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചതെന്ന് സൈനികവക്താവ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രിയിലാണ് നുഴഞ്ഞുകയറ്റ ശ്രമം കണ്ടെത്തിയത്. തുടർന്ന് നടത്തിയ നീക്കത്തി​നൊടുവിലാണ് ഇരുവരെയും വധിച്ചത്. ഇവരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. രണ്ടാമത്തെയാളുടെ മൃതദേഹത്തിനായി തിരച്ചിലിലാണ്.

രണ്ടുദിവസം മുമ്പ് ജമ്മു കശ്മീരിലെ റിയാസിയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഭീകരനെ വധിച്ചിരുന്നു. ഏറ്റുമുട്ടലിനിടെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - two terrorists killed in jammu kashmir
Next Story