Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷോപിയാനിൽ ഒരു ഭീകരനെ കൂടി സേന വധിച്ചു

text_fields
bookmark_border
ഷോപിയാനിൽ ഒരു ഭീകരനെ കൂടി സേന വധിച്ചു
cancel

ഷോപിയാൻ: ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി വധിച്ചു. ഷോപിയാൻ ജില്ലയിലെ മെൽഹോറ ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്. തിങ്കളാഴ്ച ഒരു ഭീകരരെ വധിച്ചിരുന്നു. ഇതോടെ വധിക്കപ്പെട്ട ഭീകരരുടെ എണ്ണം രണ്ടായി.

സ്ഥലത്ത് നടത്തിയ പരിശോധനയിൽ എ.കെ 47 തോക്കും പിസ്റ്റലും കണ്ടെടുത്തു. രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈനപോറ മേഖലയിൽ സേന സംയുക്ത പരിശോധന നടത്തിയത്.

പരിശോധനക്കിടെ ഭീകരർ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സേന, സി.ആർ.പി.എഫ്, ജമ്മു കശ്മീർ പൊലീസ് എന്നീ വിഭാഗങ്ങൾ തെരച്ചിലിൽ പങ്കെടുത്തതായി സൈനിക വക്താവ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story