Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുകശ്മീരിലെ...

ജമ്മുകശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ട്​ ഭീകരരെ സുരക്ഷാസേന വധിച്ചു

text_fields
bookmark_border
indian-army
cancel
camera_alt

representative image

ജമ്മുകശ്​മീർ: ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ ശനിയാഴ്ച രാവിലെ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വെടിവച്ചു കൊന്നു.

രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടതായും ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്നതിനാൽ ഇവരു​ടെ മൃതദേഹങ്ങൾ ഇനിയും കണ്ടെടുത്തിട്ടില്ലെന്നും​ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്​ ഇന്ത്യ റ്റുഡെ റിപ്പോർട്ട് ചെയ്​തു.​

കുൽഗാമിലെ ചിൻഗാമിൽ​ ഭീകരരു​​ടെ സാന്നിധ്യമു​ണ്ടെന്ന വിവരത്തി​​​െൻറ അടിസ്ഥാനത്തിൽ പൊലീസും സൈന്യവും സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു. ഭീകരരുളളതായി സംശയിക്കുന്ന സ്ഥലം സുരക്ഷാസേന വളഞ്ഞതോ​​ടെ മറഞ്ഞുനിന്ന ഭീകരർ അവർക്കു​ നേരെ വെടിയുതിർത്തു. തുടർന്ന്​ സംയുക്ത സേന ഭീകരർക്കുനേരെ തിരിച്ച്​ വെടിയുതിർക്കുകയും രണ്ട്​ ഭീകരരെ കൊല​പ്പെടുത്തുകയുമായിരുന്നു.

Show Full Article
TAGS:encounter Terrorists 
Next Story