ഷോപ്പിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു. ഷോപിയാൻ ജില്ലയിലെ സുഗൻ സെയ്നപോറ ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്.
ചൊവ്വാഴ്ച രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശം വളഞ്ഞ സേന ഭീകരർക്കായി തിരച്ചിൽ ഊർജിതപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
സെപ്റ്റംബർ 27ന് അവന്തിപ്പോറ ജില്ലയിലെ സാംപോറയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.