കശ്മീരിൽ ഏറ്റുമുട്ടൽ: രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. കുൽഗാമിലെ അറാ മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെ സേനക്കു നേരെ വെടിവെപ്പുണ്ടാവുകയായിരുന്നുവെന്നും പ്രത്യാക്രമണം നടത്തിയപ്പോൾ തീവ്രവാദി കൊല്ലപ്പെടുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
ഒരു സുരക്ഷ ഭടന് പരിക്കേറ്റതായും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിെൻറ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഇതിനിടെ, രജൗറി ജില്ലയിൽ ഭീകരകേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി വൻ ആയുധശേഖരം പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. തനാമണ്ഡി മേഖലയിലെ ദർദസാൻ ഗ്രാമത്തിൽ പൊലീസിെൻറയും രാഷ്ട്രീയ റൈഫിൾസിെൻറയും സംയുക്ത തിരച്ചിലിലാണ് ഭീകരകേന്ദ്രം കണ്ടെത്തിയതെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
