ഡൽഹിയിൽ രണ്ട് കശ്മീർ തീവ്രവാദികൾ പിടിയിൽ
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീർ ഇസ്ലാമിക് സ്റ്റേറ്റ് (െഎ.എസ്.ജെ.കെ) എന്ന സംഘടനയുമായി ബന്ധമുള്ള രണ്ട് തീവ്രവാദികളെ ചെേങ്കാട്ടക്ക് സമീപം ജുമാമസ്ജിദ് ബസ് സ്റ്റോപ്പിൽനിന്ന് പിടികൂടിയതായി പൊലീസ് െഡപ്യൂട്ടി കമീഷണർ പി.എസ്. കുശ്വാഹ അറിയിച്ചു.
കശ്മീരിലെ ഷോപിയാൻ സ്വദേശികളായ പർവേസ് (24), ജംഷിദ് (19) എന്നിവരെയാണ് ഡൽഹി പൊലീസിെൻറ പ്രത്യേക സെൽ പിടികൂടിയത്. ഇവരിൽനിന്ന് രണ്ട് പിസ്റ്റളുകളും നാല് മൊബൈൽ ഫോണുകളും കണ്ടെടുത്തു.
പർവേസിെൻറ സഹോദരനും തീവ്രവാദിയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ജനുവരി 26ന് ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടു. എം.ടെക് വിദ്യാർഥിയായ പർവേസ് സഹോദരനിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തീവ്രവാദ സംഘടനയിൽ എത്തിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു. പിടിയിലായ ജംഷിദും ബിരുദ വിദ്യാർഥിയാണ്. ഇരുവരും ഉത്തർപ്രദേശിൽനിന്ന് കശ്മീരിലേക്ക് പോവുകയായിരുന്നു.
