ഒരു പെൺകുട്ടിയെ പ്രണയിച്ചു; 10ാം ക്ലാസ് വിദ്യാർഥികൾ പരസ്പരം തീകൊളുത്തിക്കൊന്നു
text_fieldsഹൈദരാബാദ്: കൗമാര പ്രണയത്തിന് തെലങ്കാനയിൽ രണ്ട് രക്തസാക്ഷികൾ. തെലങ്കാനയിലെ ജാഗിറ്റലിലാണ് 10ാം ക്ലാസ് വിദ്യാർഥികൾ പ്രണയത്തിെൻറ പേരിൽ പരസ്പരം തീകൊളുത്തി മരിച്ചത്. ഒരേ പെൺകുട്ടിയെ പ്രണയിക്കുന്നുവെന്ന് കെണ്ടത്തിയതിനെ തുടർന്നാണ് ഇരുവരും തീ െകാളുത്തി മരിച്ചത്. ഞായറാഴ്ച രാത്രി 7.30 ഒാടെയാണ് സംഭവം. രണ്ടു കുട്ടികളും ഹൈദരാബാദ് ടൗണിലെ വിജനമായ പ്രദേശത്ത് എത്തി മദ്യപിച്ചു. തുടർന്ന് കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് പരസ്പരം തീ കൊളുത്തുകയായിരുന്നു.
തീപടർന്നു പിടിച്ചതോടെ കുട്ടികൾ ഉറക്കെ നിലവിളിക്കാൻ തുടങ്ങി. അതുവഴി കടന്നുപോയ വഴിയാത്രക്കാരൻ കുട്ടികളുടെ നിലവളി കേട്ട് സംഭവ സ്ഥലത്തെത്തുകയും ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കുട്ടികളിലൊരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. 85 ശതമാനത്തിലേറെ പൊള്ളലേറ്റ മറ്റേയാൾ അർധരാത്രിയോെട മരണത്തിന് കീഴടങ്ങി.
ഇരുവരും ഒരു പെൺകുട്ടിയെ പ്രണയിച്ചതാണ് സംഭവത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നിൽ മൂന്നാമതൊരാൾ കൂടിയുണ്ടെന്ന് കുട്ടികളുടെ കുടുംബക്കാർ ആരോപിക്കുന്നതായും പൊലീസ് അറിയിച്ചു.
