Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തി കടന്ന് രണ്ട്...

അതിർത്തി കടന്ന് രണ്ട് പാക് പെൺകുട്ടികൾ ഇ​ന്ത്യ​യിൽ; അറിയാതെ​െയന്ന്​​ വിശദീകരണം

text_fields
bookmark_border
അതിർത്തി കടന്ന് രണ്ട് പാക് പെൺകുട്ടികൾ ഇ​ന്ത്യ​യിൽ; അറിയാതെ​െയന്ന്​​ വിശദീകരണം
cancel

ക​ശ്മീ​ർ: അ​തി​ർ​ത്തി ക​ട​ന്ന് ര​ണ്ട് പാ​കി​സ്താ​നി പെ​ൺ​കു​ട്ടി​ക​ൾ ഇ​ന്ത്യ​യി​ലെ​ത്തി. 17കാ​രി​യാ​യ ലൈ​ബ സ​ബൈ​റും, സ​ഹോ​ദ​രി 13കാ​രി​യാ​യ സ​ന സ​ബൈ​റു​മാ​ണ് പാ​ക്​ അ​ധീ​ന ക​ശ്മീ​ർ അ​തി​ർ​ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. പൂ​ഞ്ചി​ലാ​ണ്​ സം​ഭ​വം. അ​ബ്ബാ​സ്പൂ​ർ സ്വ​ദേ​ശി​ക​ളാ​ണി​വ​ർ.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ്​ സം​ഭ​വം. പെ​ൺ​കു​ട്ടി​ക​ൾ അ​തി​ർ​ത്തി ക​ട​ന്ന​ത് നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ഡ്യൂ​ട്ടി​യി​ലെ സൈ​നി​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. അ​വ​രെ ത​ട​ഞ്ഞ് കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​തി​ർ​ത്തി ക​ട​ന്ന​ത്​ അ​റി​ഞ്ഞി​ല്ലെ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ മ​റു​പ​ടി​യെ​ന്ന്​ സൈ​നി​ക വ​ക്താ​വ്​ വെ​ളി​പ്പെ​ടു​ത്തി. ഇ​വ​രെ സു​ര​ക്ഷി​ത​മാ​യി മ​ട​ക്കി അ​യ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി.

അ​തി​നി​ടെ, പൂ​ഞ്ച്, ക​ഠ്​​വ ജി​ല്ല അ​തി​ർ​ത്തി​യി​ലെ സൈ​നി​ക പോ​സ്​​റ്റു​ക​ൾ​ക്കു​നേ​രെ ഞാ​യ​റാ​ഴ്​​ച​യും പാ​ക്​ ഷെ​ല്ലാ​ക്ര​മ​ണം തു​ട​ർ​ന്നു. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ 12.30ഓ​ടെ​യാ​ണ്​ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ചു​ള്ള പ്ര​കോ​പ​നം പാ​കി​സ്​​താ​ൻ തു​ട​രു​ക​യാ​ണെ​ന്ന്​ സൈ​നി​ക വ​ക്​​താ​വ്​ പ്ര​തി​ക​രി​ച്ചു. പൂ​ഞ്ച്​ ജി​ല്ല​യി​ലെ ബാ​ലാ​ക്കോ​ട്ടി​ലും ക​ഠ്​​വ​യി​ലെ ഹി​രാ​ന​ഗ​റി​ലു​മാ​ണ്​ ആ​ക്ര​മ​ണം. ശ​നി​യാ​ഴ്​​ച രാ​ത്രി 10.15ഓ​ടെ​യും വെ​ടി​വെ​പ്പു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-pakPoK
News Summary - Two teenage girls from PoK cross into J&K's Poonch
Next Story