Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്രീനഗറിൽ വനിത...

ശ്രീനഗറിൽ വനിത പ്രിൻസിപ്പലടക്കം രണ്ട്​ അധ്യാപകരെ ഭീകരർ വെടിവെച്ചു കൊന്നു

text_fields
bookmark_border
kashmir police
cancel

ശ്രീനഗർ: ജമ്മു–കശ്​മീരിൽ വനിത പ്രിൻസിപ്പലുൾപ്പെടെ രണ്ട്​ സർക്കാർ സ്​കൂൾ അധ്യാപകരെ ഭീകരർ വെടിവെച്ചു​ കൊന്നു. ശ്രീനഗറിലെ സൻഗം ഈദ്​ഗാഹ്​ മേഖലയിലെ സഫകദലിലുള്ള ഗവ. ബോയ്​സ്​ ഹയർ സെക്കൻഡറി സ്​കൂൾ​ പ്രിൻസിപ്പൽ​ സുപീന്ദർ കൗർ (44), അധ്യാപകൻ ദീപക്​ ചന്ദ് എന്നിവരാണ്​ കൊല്ലപ്പെട്ടത്​.

രാവിലെ 11.15ഓടെ സ്​കൂളിലേക്ക്​ ഇരച്ചുകയറിയ തോക്കുധാരികൾ ആളുകളുടെ ഐഡി കാർഡുകൾ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്​ പ്രിൻസിപ്പലി​‍െൻറ ഓഫിസിൽ വെച്ച്​ ഇരുവരെയും വെടിവെച്ചതെന്ന്​ അധ്യാപകരെ ഉദ്ധരിച്ച്​ അധികൃതർ പറഞ്ഞു.

ഉടൻതന്നെ സമീപത്തുള്ള എസ്​.കെ.ഐ.എം.എസ്​ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവശേഷം ആക്രമികൾ സ്ഥലത്തുനിന്ന്​ രക്ഷപ്പെട്ടു. വിവരമറിഞ്ഞ്​ പൊലീസി​‍െൻറയും സി.ആർ.പി.എഫി​​‍െൻറയും വൻ സംഘം സ്​കൂളിലെത്തി ആക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്​. സിഖ്​ സമുദായാംഗമായ സുപീന്ദർ കൗർ ശ്രീനഗറിലെ അലോചി ബാഗ്​ സ്വദേശിനിയാണ്​. ദീപക്​ ചന്ദ്​ ന്യൂനപക്ഷ കശ്​മീരി പണ്ഡിറ്റ്​ സമുദായാംഗമാണ്​.

ലശ്​കറെ ത്വയ്യിബയുടെ നിഴൽസംഘമെന്ന്​ പൊലീസ്​ പറയുന്ന 'ദ റസിസ്​റ്റൻസ്​ ഫോഴ്​സ്​' (ടി.ആർ.എഫ്​) സംഭവത്തി​‍െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത്​ രംഗത്തെത്തി​.

നിരപരാധികളായ സാധാരണക്കാരെ കൊന്നവർ, കശ്​മീരി​‍െൻറ ദീർഘകാലത്തെ മതസൗഹാർദ പാരമ്പര്യത്തിന്​ കോട്ടം വരുത്താൻ ശ്രമിക്കുകയാണെന്ന്​ ജമ്മു–കശ്​മീർ പൊലീസ്​ മേധാവി ദിൽബാഗ്​ സിങ്​ പറഞ്ഞു. ആക്രമികൾ ഉടൻ പിടിയിലാകുമെന്ന്​ സ്​കൂൾ സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു.

അതേസമയം, ഭീകരരുടെ അക്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ്​ ഉയരുന്നത്​. ജനങ്ങൾക്ക്​ സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ പൂർണ പരാജയമാണെന്ന്​ കോ​ൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി പറഞ്ഞു. നോട്ടു നിരോധം കൊണ്ടോ 370ാം വകുപ്പ്​ റദ്ദാക്കിയത്​ കൊണ്ടോ ഭീകരവാദം അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കശ്​മീരിൽ അക്രമം വർധിക്കുകയാണെന്നും രാഹുൽ പറഞ്ഞു.

സംഭവത്തെ അപലപിക്കാൻ വാക്കുകൾ മതിയാകുന്നില്ലെന്ന്​ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ്​ വൈസ്​ പ്രസിഡൻറുമായ ഉമർ അബ്​ദുല്ല പറഞ്ഞു. 'പുതിയ കശ്​മീർ' സൃഷ്​ടിക്കുമെന്ന കേ​ന്ദ്ര സർക്കാറി​‍െൻറ അവകാശവാദം വഴി രൂപപ്പെട്ടത്​​ ഭീകരകേന്ദ്രങ്ങളാണെന്ന്​ മുൻമുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്​ബൂബ മുഫ്​തി ആരോപിച്ചു. രാഷ്​ട്രീയ നേട്ടത്തിനുള്ള കറവപ്പശുവായാണ്​ കേന്ദ്രം കശ്​മീരിനെ ഉപയോഗിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

ഭീകരതക്ക്​ മതമില്ലെന്നും മുസ്​ലിംകളും മറ്റു ന്യുനപക്ഷങ്ങളും ഒരുപോലെ ഇതി​‍െൻറ ഇരകളാണെന്നും പീപ്പിൾസ്​ കോൺഫറൻസ്​ ചെയർമാൻ സജാദ്​ ലോൺ പറഞ്ഞു. കശ്​മീരി​‍െൻറ ബഹുസ്വരത സംരക്ഷിക്കുക പ്രധാനമാണെന്ന്​ സി.പി.എം നേതാവ്​ മുഹമ്മദ്​ യൂസുഫ്​ തരിഗാമി പറഞ്ഞു. ഭീകരരുടേത്​ മനുഷ്യത്വ വിരുദ്ധ നടപടിയാണെന്ന്​ ജമ്മു കശ്​മീർ ബി.ജെ.പി വക്താവ്​ അൽതാഫ്​ താക്കുർ പറഞ്ഞു.

സംഭവമറിഞ്ഞയുടൻ സിഖ്​-മുസ്​ലിം സമുദായങ്ങളിൽപ്പെട്ട വല​ിയൊരു വിഭാഗം ആളുകൾ കൊല്ലപ്പെട്ട പ്രിൻസിപ്പലി​‍െൻറ അലോചി ബാഗിലുള്ള വീട്ടിനു മുന്നിൽ തടിച്ചു കൂടി​. ശ്രീനഗറിലെ പ്രശസ്​തമായ ബിന്ദ്രൂ ഫാർമസി ഉടമ മഖൻ ലാൽ ബിന്ദ്രൂ, മാജിദ്​ അഹ്​മദ്​ ഗോജ്രി, മുഹമ്മദ്​ ശാഫി ദർ ഉൾപ്പെടെ​ അഞ്ചു ദിവസത്തിനിടെ ഏഴുപേരാണ്​ കശ്​മീർ താഴ്​വരയിൽ കൊല്ലപ്പെട്ടത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terror attackcivilians killedkashmir
News Summary - two teachers killed in latest violence in Srinagar
Next Story