അനുവാദമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി, പ്രചരിപ്പിച്ചു; കർണാടകയിൽ രണ്ട് വിദ്യാർഥികൾ ആത്മഹത്യ ചെയ്തു
text_fieldsബംഗളൂരു: സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിദ്യാർഥികൾ ആത്മഹത്യ ചെയ്തു. കർണാടകയിലെ ദേവനാഗിരിയിലുള്ള സ്വകാര്യ കോളേജിലെ വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. കാമ്പസിന്‍റെ ടെറസിൽ വെച്ച് ഇരുവരും ചേർന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ മറ്റൊരാൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
ജൂലൈ 25നായിരുന്നു വീഡിയോ പ്രചരിക്കപ്പെട്ടത്. സംഭവമറിഞ്ഞതോടെ പെൺകുട്ടി വെള്ളിയാഴ്ച വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ മരണവാർത്തയറിഞ്ഞതിന് പിന്നാലെ യുവാവും ജീവനൊടുക്കിയതായി പൊലീസ് അറിയിച്ചു. ഇരുവരുടെയും മാതാപിതാക്കൾ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരുവരുടെയും അനുവാദമില്ലാതെ വീഡിയോ പകർത്തിയ വ്യക്തിയെ കണ്ടെത്തണമെന്നും ഉചിതമായ ശിക്ഷ ഉറപ്പാക്കണമെന്നും മാതാപിതാക്കൾ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ദേവനാഗിരി പൊലീസ് അറിയിച്ചു.
കർണാടകയിലെ ഉഡുപ്പിയിൽ സഹപാഠിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ വിവാദം കനക്കുന്നതിനിടെയാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

