
ഒരേ പന്തലിൽ സഹോദരിമാരെ വിവാഹം ചെയ്ത് വരൻ; ഒടുവിൽ അറസ്റ്റ്
text_fieldsകോലാർ: ഒരേ പന്തലിൽ സഹോദരിമാരെ വിവാഹം ചെയ്ത് വരൻ. സഹോദരിമാരിൽ ഓരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ വരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കർണാടകയിലെ കോലാറിൽ കുരുഡുമാലെ േക്ഷത്രത്തിൽ മേയ് ഏഴിനാണ് സംഭവം.
വരൻ ഉമാപതിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉമാപതിയുടെ ബന്ധുകൂടിയായ ലളിതയുമായുള്ള വിവാഹം ഇരു കുടുംബങ്ങളും നിശ്ചയിക്കുകയായിരുന്നു. എന്നാൽ തെന്റ സഹോദരി സുപ്രിയയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന നിബന്ധന ലളിത മുന്നോട്ടുവെക്കുകയായിരുന്നു. സുപ്രിയക്ക് സംസാര ശേഷി ഇല്ലാത്തതിനാൽ ലളിതയോടൊപ്പമായിരിക്കും മുഴുവൻ സമയവും. അതിനാൽ തന്നെ ഇരുവരും തമ്മിൽ അഗാഡമായ ആത്മബന്ധവുമുണ്ടായിരുന്നു.
ലളിതയുടെ ആവശ്യം വീട്ടിൽ പറഞ്ഞതോടെ ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതം നൽകി. മേയ് ഏഴിന് ലളിതയെയും സുപ്രിയയെയും ഉമാപതി ഒരേ പന്തലിൽ വെച്ച് ഒരുമിച്ച് വിവാഹം കഴിച്ചു.
അതേസമയം, സംഭവത്തിന്‍റെ വിഡിയോ വൈറലായതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കാരണം വധുവിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലായിരുന്നു.
അതേസമയം സുപ്രിയയുടെ പിതാവ് നാഗരാജപ്പ വിവാഹം കഴിച്ചതും സഹോദരിമാരെയായിരുന്നു. സുപ്രിയയുടെയും ലളിതയുടെയും അമ്മമാരായ റാണിയമ്മയെയും സുബ്ബമ്മയെയും. ഇതിൽ ഒരാൾക്ക് സംസാര ശേഷിയും ഇല്ലായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
