Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

text_fields
bookmark_border
രണ്ടു പ്രദേശവാസികളും ആക്രമണത്തില്‍ മരിച്ചു
കശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു
cancel

ശ്രീനഗര്‍: കശ്മീരിലെ ബാരാമുല്ല ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ക്ക് വീരമൃത്യു. രണ്ടു പ്രദേശവാസികളും ആക്രമണത്തില്‍ മരിച്ചു. ഒരു പൊലീസുകാരനടക്കം മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ബാരാമുല്ലയിലെ സോപോര്‍ നഗരത്തില്‍ ഭീകരര്‍ സി.ആര്‍.പി.എഫ് സംഘത്തിനും പൊലീസിനും നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ സമീപത്തെ ആശുപത്രിയിലും പൊലീസുകാരനെ സൈനിക ക്യാമ്പിലേക്കും മാറ്റി.

വെടിവെപ്പ് നടന്ന സ്ഥലം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - two security personnel and two civilians killed in Sopore
Next Story