സ്കൂൾ അധ്യാപിക ഉൾപ്പെടെ രണ്ടു പേർ കെട്ടിടത്തിൽനിന്ന് വീണു മരിച്ചു
text_fieldsചെന്നൈ: ചെന്നൈയിൽ നടന്ന വ്യത്യസ്ത അപകടങ്ങളിൽ സ്കൂൾ അധ്യാപിക ഉൾപ്പെടെ രണ്ടു പേർ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. അയനാവരം പ്രദേശത്ത് ഉത്തർപ്രദേശിൽനിന്നുള്ള നിർമ്മാണ തൊഴിലാളി ദുർഗേഷ് ഗുപ്ത (40) മൂന്നാം നിലയിൽ നിന്ന് വീണു മരിച്ചു.
മറ്റൊരു തൊഴിലാളിയായ വിരിജേഷിന് (35) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണത്തിനായി പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒന്നര മാസമായി നവീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന ദുർഗേഷ് ഗുപ്തയും വിരിജേഷും ബാൽക്കണിയിൽ മദ്യപിച്ചു കൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ വീഴുകയായിരുന്നു. അയനാവരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഭവത്തിൽ ഒറ്റേരിയിൽ സ്ട്രഹാൻസ് റോഡിലെ അപ്പാർട്ട്മെന്റിലെ താമസക്കാരിയായ ഡി. ദേവിക (37) കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി.
കുടുംബ തർക്കത്തെ തുടർന്ന് ഒമ്പതാം നിലയിൽ നിന്ന് യുവതി ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

