Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇടിമിന്നലേറ്റ് ഒരു...

ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു

text_fields
bookmark_border
ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു
cancel

ധ​ർ​മ​ശാ​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് മു​ത്ത​ച്ഛ​നും പേ​ര​ക്കു​ട്ടി​യും കൊ​ല്ല​പ്പെ​ട്ടു. കാ​ൻ​ഗ്ര ജി​ല്ല​യി​ലെ പാ​ലം​പൂ​രി​ന​ടു​ത്തു​ള്ള രാ​ഖ് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.‌‌ താ​ക്കൂ​ർ ദാ​സ്(69) ചെ​റു​മ​ക​ൻ അ​ങ്കി​ത് (19) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ആ​ടി​നെ മേ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​ർ​ക്കും മി​ന്ന​ലേ​റ്റ​ത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ദാ​സി​ന്‍റെ ബ​ന്ധു സ​ഞ്ജ​യ് കു​മാ​റാ​ണ് സം​ഭ​വം മ​റ്റു​ള്ള​വ​രെ അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, ധ​ർ​മ​ശാ​ല സ​ബ് ഡി​വി​ഷ​ന്‍റെ ഭാ​ഗ​മാ​യ മ​ഹ​ൽ ച​ക്ബ​ൻ ധ​റി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് 60-ല​ധി​കം ആ​ടു​ക​ൾ ച​ത്ത​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഇടിമിന്നലിൽ പ്രദേശത്തെ പല വീടുകളിലും വൈദ്യുത ഉപകരണങ്ങൾ നശിച്ചതായി റിപ്പോർട്ടുകളുണ്ട്. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​നും പ​രി​ഹ​രി​ക്കാ​നും സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്‌​ട്രേ​റ്റ് (എ​സ്‌.​ഡി​.എം) ധ​ർ​മ​ശാ​ല ധ​ർ​മേ​ഷ് റാ​മോ​ത്ര മൃ​ഗ​വ​കു​പ്പി​ൽ നി​ന്നു​ള്ള സം​ഘ​ത്തെ അ​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathnewslightning accident
News Summary - Two of a family killed by lightning in Kangra district
Next Story