Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിലെ യുവമോർച്ച...

കർണാടകയിലെ യുവമോർച്ച നേതാവിന്‍റെ കൊല: രണ്ടുപേർ അറസ്റ്റിൽ, അന്വേഷണം കേരളത്തിലും

text_fields
bookmark_border
BJP worker murder
cancel
Listen to this Article

ബം​ഗ​ളൂ​രു: ദ​ക്ഷി​ണ​ക​ന്ന​ട ജി​ല്ല​യി​ലെ ബെ​ല്ലാ​രി​യി​ൽ ബി.​ജെ.​പി യു​വ​നേ​താ​വ്​ ​പ്ര​വീ​ൺ നെ​ട്ടാ​രു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ടു​​പേ​ർ അ​റ​സ്റ്റി​ൽ. ബെ​ല്ലാ​രെ സ്വ​ദേ​ശി ഷ​ഫീ​ക്ക്, സ​ക്കീ​ർ​ എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​ർ​ക്ക്​ ​പോ​പു​ല​ർ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​​മു​ണ്ടെ​ന്നും എ​ന്നാ​ൽ കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ത​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും എ.​ഡി.​ജി.​പി അ​ലോ​ക്​ കു​മാ​ർ പ​റ​ഞ്ഞു. ഇ​വ​രെ ബു​ധ​നാ​ഴ്ച ചോ​ദ്യം​ചെ​യ്യാ​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നെ​ന്നും തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​റ​സ്​​റ്റെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ്​ ഉ​ട​നു​ണ്ടാ​കും.

യു​വ​മോ​ർ​ച്ച ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ്​ അം​ഗം പ്ര​വീ​ൺ നെ​ട്ടാ​രു​വി​നെ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ്​ സു​ള്ള്യ​ക്ക​ടു​ത്ത ബെ​ല്ലാ​രി​യി​ൽ ബൈ​ക്കി​ൽ വ​ന്ന മൂ​ന്നു​പേ​ർ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​യാ​ളി​ക​ൾ എ​ത്തി​യ ബൈ​ക്ക്​ കേ​ര​ള ര​ജി​സ്​​ട്രേ​ഷ​നി​ലു​ള്ള​താ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. 16 പേ​രെ​യാ​ണ്​ ചോ​ദ്യം​ചെ​യ്യാ​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​നാ​യി ആ​റു​ സം​ഘ​ത്തെ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ മൂ​ന്നു​ സം​ഘം ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും മൂ​ന്നു സം​ഘം കേ​ര​ള​ത്തി​ലു​മാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ്​ അ​ന്വേ​ഷ​ണം കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ല​പാ​ത​ക​ത്തി​ൽ ബി.​ജെ.​പി യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ബി.​ജെ.​പി സ​ർ​ക്കാ​റി​ന്​ സ്വ​ന്തം അ​ണി​ക​ളെ​പ്പോ​ലും സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്​ അ​വ​ർ ആ​രോ​പി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ന​ളി​ൻ​കു​മാ​ർ കാ​ട്ടീ​ലി​ന്‍റെ കാ​ർ ത​ട​ഞ്ഞ്​ അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം​ചെ​യ്​​തി​രു​ന്നു.

കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി​യാ​യ മ​സൂ​ദ്​ എ​ന്ന​യാ​ൾ ജൂ​ലൈ 19ന്​ ​മം​ഗ​ളൂ​രു​വി​ലെ ക​ല​ഞ്ച എ​ന്ന ഗ്രാ​മ​ത്തി​ൽ കൊ​ല്ല​​പ്പെ​ട്ടി​രു​ന്നു. ഈ ​കൊ​ല​പാ​ത​ക​ത്തി​ൽ ബ​ജ്​​റ​ങ്​​ദ​ൾ, വി​ശ്വ​ഹി​ന്ദു​പ​രി​ഷ​ത്ത്​ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP worker murder
News Summary - Two Muslim men arrested in BJP worker’s murder case
Next Story