Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത‍്യയുടെ രണ്ട് എൽ.പി.ജി ടാങ്കറുകൾകൂടി ഹുർമുസ് കടന്നു

text_fields
bookmark_border
ഇന്ത‍്യയുടെ രണ്ട് എൽ.പി.ജി ടാങ്കറുകൾകൂടി ഹുർമുസ് കടന്നു
cancel

ന്യൂഡൽഹി: ഇന്ത‍്യയുടെ രണ്ട് എൽ.പി.ജി ടാങ്കറുകൾകൂടി ഹുർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്. ജഗ്ഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നീ ടാങ്കറുകളാണ് നാവികസേനയുടെ അകമ്പടിയോടെ ഇന്ത‍്യയിലേക്കെത്തുന്നത്.

യു.എ.ഇ തീരത്തുനിന്നുമാണ് ഇറാന്‍ വഴി കപ്പൽ ഹുർമുസ് കടന്നത്. നിലവിലെ പ്രതിസന്ധികളിൽ വലിയ മാറ്റമുണ്ടാവില്ലെങ്കിലും ചർച്ചകൾ ഫലം കാണുന്നുവെന്നാണ് സൂചന. 600 ലധികം ജീവനക്കാരാണ് കപ്പലിലുള്ളത്.

ശിവാലിക് നന്ദാ ദേവി എന്നീ രണ്ട് എൽ.പി.ജി ടാങ്കറും ഒരു ക്രൂഡ് ഓയിൽ കപ്പലും ഇതിനോടകം ഇന്ത‍്യയിലെത്തിയിരുന്നു. 47,000 മെട്രിക് ടൺ എൽ.പി.ജി വഹിച്ചുകൊണ്ട് നന്ദാ ദേവി ഗുജറാത്തിലെ വാഡിനാർ തീരത്തും, 46,000 മെട്രിക് ടൺ എൽ.പി.ജിയുമായി ശിവാലിക് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തും നങ്കൂരമിടുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two more Indian LPG tankers pass through Strait of Hormuz
Next Story