ധാരാവിയിൽ രണ്ടുപേർക്ക് കൂടി കോവിഡ്
text_fieldsമുംബൈ: ധാരാവിയിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തിയുമായി സമ്പർക്കം പുലർത്തിയ രണ്ടുപേർക്ക് കൂടി ക ോവിഡ് ബാധ കണ്ടെത്തി. ഇതുവരെ ഏഴുപേർക്കാണ് ധാരാവിയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെ യ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
രണ്ടാമത് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ പിതാവിനും സഹോദരനുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
ധാരാവിയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഇവിടം പൂർണമായും ലോക്ക്ഡൗൺ ചെയ്തിരുന്നു. പുതിയ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 748 പേർക്ക് ഇവിടെ രോഗം കണ്ടെത്തി. 45 മരണവും റിപോർട്ട് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
