Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ അസാധുവാക്കൽ:...

നോട്ട്​ അസാധുവാക്കൽ: ഇന്ത്യയുടെ സഹായം പ്രതീക്ഷിച്ച്​ ​േനപ്പാൾ

text_fields
bookmark_border
നോട്ട്​ അസാധുവാക്കൽ: ഇന്ത്യയുടെ സഹായം പ്രതീക്ഷിച്ച്​ ​േനപ്പാൾ
cancel

ന്യൂഡൽഹി: ഇന്ത്യയിലെ നോട്ട്​ അസാധുവാക്കൽ മൂലം നേപ്പാൾ ജനത വളരെയധികം ബുദ്ധിമുട്ടനുഭവിക്കുകയാണെന്ന്​ നേപ്പാൾ വിദേശകാര്യമന്ത്രി പ്രകാശ്​ ശരൺ മഹത്​. നേപ്പാളികൾ സത്യസന്ധമായി സമ്പാദിച്ച ഇന്ത്യൻ രൂപ അവർക്ക്​​ മാറ്റി നൽകാൻ ഇന്ത്യ സാഹചര്യമൊരുക്കണമെന്ന്​ മഹത്​ ആവശ്യപ്പെട്ടു.

നോട്ട്​ നിരോധനത്തിന്​ മുമ്പ്​ നേപ്പാളിൽ ഇന്ത്യൻ രൂപ വ്യാപകമായി സ്വീകരിക്കപ്പെട്ടിരുന്നു. എന്നാൽ നോട്ട്​ നിരോധനം വന്ന​േതാടെ കൈയിലുള്ള പണം മാറ്റാൻ പോലും സഹായം ലഭിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും മഹത്​ കൂട്ടിച്ചേർത്തു.

ഇന്ത്യയും നേപ്പാളും സുഗമസഞ്ചാരം സാധ്യമാകുന്ന അതിർത്തി പങ്കിടുന്നതിനാൽ ധാരാളം നേപ്പാളികൾ ദിനേന ഇന്ത്യയിലേക്ക്​ വിദ്യാഭ്യാസത്തിനും ചികിത്​സക്കും കച്ചവടത്തിനും മറ്റുമായി വരുന്നുണ്ട്​. ഇവർക്ക്​ പണം മാറ്റാൻ സാധിക്കാത്തത്​ വിനയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിയെ കണ്ട്​ കാര്യങ്ങൾ വിശദീകരിക്കുമെന്നും അദ്ദേഹം ന്യൂസ്​ 18ന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇന്ത്യൻ നോട്ടുകൾ അവരവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ച്​ നേപ്പാൾ കേന്ദ്ര ബാങ്ക്​ വഴി റിസർവ്​ ബാങ്കിൽ നൽകി പുതിയ നോട്ടാക്കി മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്​ മഹത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepalcurrency demonetization
News Summary - Two Months After Demonetisation, Nepal Still Awaits Help From India
Next Story