Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ ഹൈക്കമീഷൻ...

ഇന്ത്യൻ ഹൈക്കമീഷൻ ഓഫീസിലെ കാണാതായ ഉദ്യോഗസ്ഥർ പാക്​ കസ്​റ്റഡിയിൽ

text_fields
bookmark_border
ഇന്ത്യൻ ഹൈക്കമീഷൻ ഓഫീസിലെ കാണാതായ ഉദ്യോഗസ്ഥർ പാക്​ കസ്​റ്റഡിയിൽ
cancel

ന്യൂഡൽഹി: ഇന്ത്യൻ ഹൈക്കമീഷൻ ഓഫീസിലെ കാണാതായ രണ്ട്​ ഉദ്യോഗസ്ഥർ പാക്​ കസ്​റ്റഡിൽ. രണ്ടു ഉദ്യോഗസ്​ഥരും പാകിസ്​താനി ഇൻറർ സർവിസസ്​ ഇൻറലിജൻസിൻെറ (ഐ.എസ്​.ഐ) കസ്​റ്റഡിയിലാണുള്ളതെന്ന്​ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

പാകിസ്​താനിലെ ഹൈക്കമീഷനിൽ സേവനമനുഷ്ഠിക്കുന്ന ഡ്രൈവർമാരായ രണ്ടു പേരെയാണ് രാവിലെ എട്ടുമുതൽ കാണാതായത്​. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാൻ ഇന്ത്യ പാക്കിസ്​താനാട് ആവശ്യപ്പെട്ടിരുന്നു. 

നേരത്തെ ചാരവൃത്തി ആരോപിച്ച്​ രണ്ട്​ പാകിസ്​താൻ ഉദ്യോഗസ്ഥരെ ഇന്ത്യ നാടുകടത്തിയിരുന്നു. ഇതേ തുടർന്ന്​ ഇന്ത്യൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥരെ പാകിസ്​താൻ രഹസ്യാന്വേഷണ ഏജൻസി വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 

ഇന്ത്യയുടെ നടപടിക്ക്​ തിരിച്ചടിയായി രണ്ട്​ ഉദ്യോഗസ്ഥരെ പാകിസ്​താൻ തിരിച്ചയക്കുമെന്നും വാർത്തകളുണ്ടായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഒൗദ്യോഗിക ആവശ്യത്തിനായി പോയ ഹൈക്കമീഷൻ ഉദ്യോഗസ്ഥരെ കാണാതായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISIpakisthanworld newsindian high commissionmalayalam newsindia newsStaff missing
News Summary - Two Missing Indian High Commission Staffers In ISI Custody -India news
Next Story