ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദിച്ച് മൂത്രം കുടിപ്പിച്ചു
text_fieldsലഖ്‌നോ: ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ മർദിച്ച് മൂത്രം കുടിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി പുരട്ടുകയും ചെയ്തു. കോഴി ഫാമിൽ നിന്ന് കോഴിയെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം. സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ശനിയാഴ്ച്ച ചില പ്രാദേശിക വാട്സ് അപ്പ് ഗ്രൂപ്പുകളിൽ വിഡിയോ പ്രചരിച്ചതോടെയാണ് മർദ്ദനവിവരം പുറത്തറിയുന്നത്. വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമായ ഒരു പൊലീസ് കോൺസ്റ്റബിൾ വീഡിയോ കണ്ട ഉടനെ മുതിർന്ന ഉദ്യോഗസ്ഥരെയും സൈബർ വിഭാഗത്തേയും വിവരം അറിയിച്ചു. അങ്ങനെയാണ് സംഭവം നടന്ന സ്ഥലവും മറ്റ് വിവരങ്ങളും കണ്ടെത്തുന്നത്.
ചോദ്യം ചെയ്യലിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 10 ഉം 14 ഉം വയസ്സുള്ള രണ്ട് കുട്ടികൾ തന്റെ കടയിൽ അതിക്രമിച്ച് കയറുകയും പണപ്പെട്ടിയിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുകയും ചെയ്തെന്നും അതാണ് മർദിക്കാൻ കാരണമെന്നുമാണ് ഫാം ഉടമ പൊലീസിനോട് പറഞ്ഞത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

