ഡൽഹിയിൽ പീഡന പരമ്പര: രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ ബലാൽസംഗത്തിനിരയായി
text_fieldsന്യൂഡൽഹി: കഴിഞ്ഞ ദിവസം തലസ്ഥാനത്ത് രണ്ടു കുട്ടികളുൾപ്പെടെ മൂന്നു പേർ ലൈംഗീക പീഡനത്തിനിരയായി. എട്ടുവയസുകാരികളായ രണ്ടു കുട്ടികളും മാനസിക വെല്ലുവിളി നേരിടുന്ന 38കാരിയുമാണ് വിവിധയിടങ്ങളിൽ ബലാത്സംഗം ചെയ്യപ്പെട്ടത്. രണ്ടു പ്രതികളെ പൊലീസ് പിടികൂടി. ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
എട്ടു വയസുകാരിയെ കൗമാരക്കാരിയായ സ്വന്തം മകളുടെ മുന്നിലിട്ട് പീഡിപ്പിച്ച സംഭവത്തിൽ 36കാരനായ വിഭാര്യനെ പൊലീസ് അറസ്റ്റു ചെയ്തു. സെൻറർ ഡൽഹിയിലെ കംല മാർക്കറ്റിനു സമീപത്താണ് സംഭവം. ഭാര്യ മരിച്ച ശേഷം രണ്ടു പെൺമക്കളോെടാപ്പം കഴിയുകയായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസം മക്കളിെലാരാളെ കൂട്ടി പാർക്കിെലത്തിയ പ്രതി കുട്ടിക്ക് ചോക്ലേറ്റ് നൽകി കൂടെ കൂട്ടുകയായിരുന്നു. റെയിൽവേ കോളനി ജിമ്മിലേക്ക് ഇരുവരെയും കൂട്ടിക്കൊണ്ടുപോയി. അതിനുശേഷം മകളുടെ മുന്നിൽ െവച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ മകൾ ഉറക്കെ കരഞ്ഞെങ്കിലും അതു വകവെക്കാതെ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
കൊണാട്ട് പ്ലേസിനു സമീപത്ത് മറ്റൊരു എട്ടു വയസുകാരി പിതാവിെൻറ സുഹൃത്തിനാൽ പീഡിപ്പിക്കപ്പെട്ടു. സംഭവത്തെ കുറിച്ച് െപാലീസ് പറയുന്നതിങ്ങനെ: വഴിയോരത്ത് കഴിയുന്ന കുടുംബമാണ് ഇൗ കുട്ടിയുടേത്. പിതാവിെൻറ സുഹൃത്തിനോടൊപ്പം കുടുംബം രാത്രി ഭക്ഷണം കഴിച്ചിരുന്നു. സുഹൃത്ത് പോയ ശേഷം എല്ലാവരും ഉറങ്ങാൻ കിടന്നു. എന്നാൽ സൃഹൃത്ത് തിരിച്ചെത്തി പെൺകുട്ടിയെ തട്ടിെക്കാണ്ടുപോവുകയായിരുന്നു. സംഭവമറിഞ്ഞയുടൻ കുട്ടിയുെട പിതാവ് പൊലീസിൽ വിവരമറിയിച്ചു. പിന്നീട് കുട്ടി സ്വയം തിരിച്ചെത്തി സംഭവം വിവരിക്കുകയായിരുന്നു. പ്രതിയെ പിടികൂടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.
മൂന്നാമത്തെ സംഭവത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന 38കാരിയാണ് പീഡനത്തിനിരയായത്. ടാക്സി ഡ്രൈവറാണ് പ്രതി. ജോലി വാഗ്ദാനം ചെയ്ത് ഇൗ സ്ത്രീയെ ഇൗസ്റ്റ് ഡൽഹിയിൽ നിന്നും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അതിനു ശേഷം ഇവരെ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടു. അവശയായി കിടക്കുന്ന സ്ത്രീയെ വഴിയാത്രക്കാരനാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ അറിയിച്ച പ്രകാരം പൊലീസ് എത്തി കേസെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
