Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ നാലും ഏഴും വയസ്സുള്ള പെൺകുട്ടികളെ കഴുത്തറുത്ത് കൊന്നു

text_fields
bookmark_border
police
cancel

ലഖ്നോ: ഉത്തർ പ്രദേശിലെ ഗ്രാമത്തിൽ നാലും ഏഴും വയസ്സും മാത്രം പ്രായമുള്ള സഹോദരിമാരായ പെൺകുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ബൽറായ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഹദൂർപൂർ ഗ്രാമത്തിൽ ഞായറാഴ്ചയാണ് ക്രൂര സംഭവം. പെൺകുട്ടികളുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് കൊല നടത്തിയതെന്നാണ് കരുതുന്നത് എന്ന് പൊലീസ് പറഞ്ഞു.

ജയ് വീർ സിങ് എന്നയാളുടെ മക്കളാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മറ്റു മക്കളും വീട്ടിൽ ഇല്ലാതിരുന്ന സമയാണ് കൊലപാതകം നടന്നത്.

ക്രൂരകൃത്യം ചെയ്തവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - two minor sisters, found throats slit In UP
Next Story