Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകന്നുകാലി കശാപ്പ്​:...

കന്നുകാലി കശാപ്പ്​: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കം ഒമ്പതുപേർ ജയിലിൽ

text_fields
bookmark_border
കന്നുകാലി കശാപ്പ്​: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കം ഒമ്പതുപേർ ജയിലിൽ
cancel

മു​സ​ഫ​ർ​ന​ഗ​ർ: പ​ശു​വി​നെ ക​ശാ​പ്പ്​ ചെ​യ്​​തെ​ന്ന കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ജ​യി​ലി​ല​ട​ച്ചു. 12, 16 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​ക​ളെ പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രെ​ന്ന്​ കാ​ണി​ച്ച്​ പൊ​ലീ​സ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​താ​ണ്​ ജു​വ​നൈ​ൽ ഹോ​മി​ന്​ പ​ക​രം ജ​യി​ലി​ൽ എ​ത്താ​ൻ കാ​ര​ണം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഖ​തൗ​ലി പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ്​ സം​ഭ​വം. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളും അ​ഴി​ക്കു​ള്ളി​ലാ​യി.

പ​ശു​വി​നെ ക​ശാ​പ്പ്​ ചെ​യ്​​തെ​ന്ന്​ പ​റ​ഞ്ഞ്​ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ ഒ​മ്പ​തു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ പു​റ​മെ പി​താ​വ്​ നാ​സി​മു​ദ്ദീ​നും മാ​താ​വും മ​റ്റു നാ​ലു സ്​​ത്രീ​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. വീ​ട്ടി​ൽ​നി​ന്ന്​ 10 ക്വി​ൻ​റ​ൽ മാം​സ​വും ക​ശാ​പ്പി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​താ​യും കേ​സി​ലു​ള്ള ബാ​ക്കി നാ​ലു​പേ​ർ ഒാ​ടി​ര​ക്ഷ​പ്പെ​ട്ട​താ​യും പൊ​ലീ​സ്​ പ​റ​യു​ന്നു. ഒ​മ്പ​തു​പേ​രെ​യും പി​ന്നീ​ട്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തി​നെ തു​ട​ർ​ന്ന്​ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ വി​ടു​ക​യാ​യി​രു​ന്നു. 

ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളും യ​ഥാ​ക്ര​മം 2001, 2005 വ​ർ​ഷ​ങ്ങ​ളി​ലാ​ണ്​ ജ​നി​ച്ച​ത്.ഇ​വ​ർ​ക്ക്​ ​പ്രാ​യ​പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന​ത്​ പൊ​ലീ​സ്​ കോ​ട​തി​യി​ൽ മ​റ​ച്ചു​വെ​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ്​ പ്ര​ദേ​ശ​വാ​സി​ക​ൾ മു​സ​ഫ​ർ​ന​ഗ​റി​ലെ പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്തി​ന്​ മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി പ്ര​തി​ഷേ​ധി​ച്ചു. സം​ഭ​വ​ം അ​ന്വേ​ഷി​ക്കു​മെ​ന്ന്​ പ​റ​ഞ്ഞ എ​സ്.​എ​സ്.​പി അ​ജ​യ്​ സ​ഹ​ദേ​വ്, ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തെ​ക്കു​റി​ച്ച്​​് പ്ര​തി​ക​രി​ച്ചി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cow slaughtermuzaffarnagarmalayalam newsUttar Pradesh
News Summary - Two Minor Girls Sent To Jail For Cow Slaughter in UP's Muzaffarnagar-India News
Next Story