Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 12:51 PM GMT Updated On
date_range 2022-04-10T18:21:14+05:30ശ്രീനഗറിൽ ഏറ്റുമുട്ടൽ; രണ്ട് ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടു
text_fieldsListen to this Article
ശ്രീനഗർ: സി.ആർ.പി.എഫിന് നേരെ നടന്ന ആക്രമണത്തിൽ ഉൾപ്പെട്ട രണ്ട് പാക് ലഷ്‌കർ ഇ ത്വയ്യിബ ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ സേനാംഗങ്ങൾക്ക് പരിക്കേറ്റു.
ഏപ്രിൽ നാലിന് സി.ആർ.പി.എഫിന് നേരെ ആക്രമണം നടന്ന ദിവസം മുതൽ ഇവരെ പൊലീസ് തേടുകയായിരുന്നു. ഞായറാഴ്ച നഗരത്തിലെ ബിഷംബർ നഗർ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ സേന തിരച്ചിൽ നടത്തിയത്. അതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
സുരക്ഷാ സേന തിരിച്ചടിച്ചതിനെ തുടർന്ന് രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐ.ജി.പി) വിജയ് കുമാർ പറഞ്ഞു.
ഏറ്റുമുട്ടൽ സ്ഥലത്തേക്ക് ഭീകരർ ഗ്രനേഡ് എറിഞ്ഞതിനെ തുടർന്ന് സി.ആർ.പി.എഫ് ജവാനും രണ്ട് പോലീസുകാർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
Next Story