കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു
text_fieldsകശ്മീർ: കിഴക്കൻ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കിഴക്കൻ കശ്മീരിലെ ദൂരു മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള വെടിവെപ്പ് ഉണ്ടായത്. രാത്രി മുഴുവൻ നീണ്ടുനിന്ന ഏറ്റുമുട്ടൽ അവസാനിച്ചതായും കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞതായും പൊലീസ് വക്താവ് അറിയിച്ചു.
അനന്ത്നാഗ് പൊലീസും 19ഒാളം രാഷ്ട്രീയ റൈഫിൾസ് സേനയും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ ഒാപറേഷെൻറ ഭാഗമായി ദൂരുവിലെ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഷിശ്ടർഗാം പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികൾ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. എ.കെ47ഉം ഗ്രനേഡുകളും പ്രദേശത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
