Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീർ: ഏറ്റുമുട്ടലിൽ...

കശ്​മീർ: ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
കശ്​മീർ: ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു
cancel

ന്യൂഡൽഹി: വടക്കൻ കശ്​മീർ ബാരമുളള ജില്ലയിലെ സോപൂർ മേഖലിയിൽ സു​രക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു. പ്രദേശത്ത്​ തീവ്രവാദികൾ തമ്പടിച്ചിടുണ്ടെന്ന രഹസ്യ വിവരത്തി​​​​െൻറ അടിസ്​ഥാനത്തിൽ ഇന്ന്​ പുലർച്ചെ ആരംഭിച്ച തിരച്ചിലിനൊടുവിലാണ്​ ഏറ്റുമുട്ടൽ നടന്നത്​. 

ജമ്മു കശ്​മീർ പൊലീസും സൈന്യത്തിലെ രാഷ്​ട്രീയ റൈഫിൾസും സംയുക്​തമായി നടത്തിയ തിര​ച്ചിലിനൊടുവിൽ സോപൂരിലെ ഒരു വീട്ടിനുള്ളിൽ നിന്നാണ്​ തീവ്രവാദികളെ പിടികൂടിയതെന്നാണ്​ പൊലീസ്​ അറിയിക്കുന്ന വിവരം. 

രണ്ടു തീവ്രവാദികളാണ്​ വീടിനുള്ളിൽ ഉണ്ടായിരുന്നതെന്ന്​ കരുതുന്നു. പുലർച്ചെ 2.45 ഒാടു കൂടി തീവ്രവാദികളെ കണ്ടെത്തുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്​തു. 6.45നാണ്​ ഏറ്റുമുട്ടൽ അവസാനിച്ച​തെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:encounterkashmire
News Summary - Two Militants Holed up in Sopore House Killed in Encounter
Next Story