Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്നുമായി ഒരു സ്ത്രീയടക്കം മൂന്ന് പേർ അറസ്റ്റിൽ; സംഘം സഞ്ചരിച്ച ഓഡി കാർ പൊലീസ് പിടിച്ചെടുത്തു

text_fields
bookmark_border
വിശാഖപട്ടണം പൊലീസ് ടാസ്‌ക് ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്
drug
cancel

വിശാഖപട്ടണം: മയക്കുമരുന്ന് ഉപയോഗിക്കുകയും വിതരണം നടത്തുകയും ചെയ്ത കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. നാലംഗ സംഘം ഉപയോഗിച്ചിരുന്ന ഒരു ഓഡി കാറും പൊലീസ് പിടിച്ചെടുത്തു. മാളവ്യ (24), വിശാഖപട്ടണം സ്വദേശി ഹേമന്ത് (35), രാജം സ്വദേശി പൃഥ്വി (33) എന്നിവരാണ് പിടിയിലായത്.

ഫെബ്രുവരി ഒന്നിന് വിശാഖപട്ടണം പൊലീസ് ടാസ്‌ക് ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 18 എം.ഡി.എം.എ ഗുളികകളും എം.ഡി ക്രിസ്റ്റൽ പൗഡറിന്റെ രണ്ട് പൊതികളും സംഘം സഞ്ചരിച്ച കാറിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

ഹൈദരാബാദ്, ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ മയക്കുമരുന്ന് വാങ്ങാറുള്ളതെന്നും സ്‌പെഷ്യൽ ബ്രാഞ്ച് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ (എ.ഡി.സി.പി) ആനന്ദ് റെഡ്ഡി പറഞ്ഞു. കഴിഞ്ഞ വർഷം ഗോവ സന്ദർശനത്തിനിടെ ഇവർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.

33,000 രൂപയാണ് ഹേമന്ത് മയക്കുമരുന്നിനു വേണ്ടി ഗൂഗിൾ പേ വഴി പൃഥ്വിക്കയച്ചത്. ഗീതയാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നതെന്നും അവരെ ഉടൻ പിടി കൂടുമെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two men, one woman arrested in Vizag for supplying drugs
Next Story