Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎട്ട്​ വയസുകാരിക്ക്​...

എട്ട്​ വയസുകാരിക്ക്​ പീഡനം​: രണ്ട്​ പേർക്ക്​ വധശിക്ഷ

text_fields
bookmark_border
എട്ട്​ വയസുകാരിക്ക്​ പീഡനം​: രണ്ട്​ പേർക്ക്​ വധശിക്ഷ
cancel

ന്യൂഡൽഹി: മധ്യപ്രദേശിലെ മന്ദ്​സൗറിൽ എട്ട്​ വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട്​ പ്രതികൾക്ക്​ വധശിക്ഷ. കേസിൽ വിചാരണ നടത്തിയ പ്രത്യേക കോടതിയാണ്​ പ്രതികളായ ഇർഫാൻ, ആസിഫ്​ എന്നിവർക്ക്​ വധ​ശിക്ഷ ​വിധിച്ചത്​. സംഭവം നടന്ന്​ രണ്ട്​ മാസത്തിനുള്ളിൽ റെക്കോർഡ്​ വേഗത്തിലാണ്​ കേസി​​​െൻറ വിചാരണ പൂർത്തിയാക്കിയത്​.

ജൂൺ 26നായിരുന്നു​ കേസിനാസ്​പദമായ സംഭവം​. സ്​കൂളിന്​ പുറത്ത്​ പിതാവിനെ കാത്ത്​ നിൽക്കുകയായിരുന്ന രണ്ടാം ക്ലാസുകാരിയെ പ്രതികൾ ആളൊഴിഞ്ഞ പ്രദേശത്ത്​ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ കഴുത്ത്​ ഞെരിച്ച്​ കൊല്ലാനും ശ്രമിച്ചു. പെൺകുട്ടി ക്രൂരമായ പീഡനത്തിന്​ ഇരയായതായി മെഡിക്കൽ പരിശോധനയിൽ വ്യക്​തമായിരുന്നു.

സംഭവം നടന്ന്​ 24 മണിക്കൂറിനകം സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ്​ പ്രതികളെ അറസ്​റ്റ്​ ചെയ്​തിരുന്നു. സംഭവത്തെ തുടർന്ന്​ മധ്യപ്രദേശ്​ സർക്കാറിനെതിരെ വൻ ജനരോഷവും ഉയർന്നു. 12 വയസിൽ താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്ക്​ വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമത്തി​​​െൻറ അടിസ്ഥാനത്തിലാണ്​ പ്രതികൾക്ക്​ ശിക്ഷ ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya PradeshMandsaurmalayalam newschild rape
News Summary - Two Men Get Death for Brutal Rape of 8-year-old in Mandsaur, Trial Completed in 2 Months
Next Story