ഒഡീഷയിലെ മൽകാൻഗിരി ജില്ലയിലെ ജന്തുരൈ ഗ്രാമത്തിൽ രണ്ട് മാവോയിസ്റ്റുകളെ നാട്ടുകാർ കല്ലെറിഞ്ഞു കൊന്നു. ഞായറാഴ ്ച രണ്ട് മാവോയിസ്റ്റുകൾ ഗ്രാമത്തിൽ വന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കരുതെന്ന് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും റോഡ് നിർമ്മാണ പ്രവർത്തനങ്ങളെ എതിർക്കുകയും ചെയ്തിരുന്നു.
തുടർന്ന് മാവോയിസ്റ്റുകൾ നടത്തിയ വെടിവെപ്പിൽ പ്രകോപിതരായ ഗ്രാമീണർ രണ്ടുപേർക്കും നേരെ കല്ലേറ് നടത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടെന്ന് മൽക്കംഗിരി പൊലീസ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.