മുംബൈയിൽ രണ്ടു മലയാളി നഴ്സുമാർക്ക് കൂടി കോവിഡ്
text_fieldsമുംബൈ: മുംബൈയിൽ രണ്ടു മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈ വൊക്കാർഡ് ആശുപത്രിയിലെ ര ണ്ടുപേർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. നേരത്തേ ഡൽഹിയിലും മുംബൈയിലും ജോലി ചെയ്തിരുന്ന അമ്പതോളം മലയാളി നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
വൊക്കാർഡ് ആശുപത്രിയിൽ 46 മലയാളി നഴ്സുമാർക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ഇവർ ഉൾപ്പെടെ 53 പേരെ അന്ധേരി സെവൻ ഹിൽസ് ആശുപത്രിയിലേക്ക് കഴിഞ്ഞദിവസം മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലുണ്ടായിരുന്ന മറ്റു രോഗികളെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി.
ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്സുമാർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. 11 മലയാളി നഴ്സുമാർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. നഴ്സുമാരും ഡോക്ടർമാരും അടക്കം 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിട്ടിരിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
