Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെലങ്കാനയിൽ ബയോ ഫ്യുവൽ ടാങ്കിൽ നിന്ന് വീണ് രണ്ടു തൊഴിലാളികൾ മരിച്ചു

text_fields
bookmark_border
biofuel-plant
cancel

സങ്കറെഡ്ഡി: തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിൽ ബയോ ഫ്യുവൽ പ്ലാൻറിലുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് പരിക്കുണ്ട്. സഹീർബാദ് മണ്ഡലിലെ പ്ലാന്റിൽ ബയോ ഡീസലും മറ്റും സൂക്ഷിക്കുന്ന ടാങ്കിൽ നിന്ന് വീണാണ് അപകടം. വെൽഡിങ് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 

വെൽഡിങ് ജോലിക്കിടെ ടാങ്കിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തലയിടിച്ച് വീണ 28 ഉം 30 ഉം വയസുള്ള തൊഴിലാളികൾ തൽക്ഷണം മരിച്ചു. പരിക്കേറ്റ മൂന്നാമനെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേൽക്കൂര തകർന്ന് വീണതെങ്ങിനെയാണെന്ന് അന്വേഷിച്ച് വരികയാണെന്ന് പ്ലാൻറ്​അധികൃതർ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two killed, one injured in reactor blast at biofuel plant in Telangana-india news
Next Story