ട്രെയിൻ വരുന്നത് കണ്ടിട്ടും ട്രാക്കിൽ ഇരുന്നു; ന്യൂയോർക്കിൽ ഇന്ത്യൻ വംശജയായ യുവതിക്കും സുഹൃത്തിനും ദാരുണാന്ത്യം
text_fieldsന്യൂയോർക്ക്: ന്യൂയോർക്കിൽ ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും ട്രെയിനിടിച്ച് മരിച്ചു. ന്യൂജഴ്സിയിലെ ഡെയ്‌ടണിൽ താമസിക്കുന്ന മലായിക ചിത്രെയും(24) ന്യൂജഴ്സിയിലെ സെയ്‌ർവില്ലിൽ താമസിക്കുന്ന നേപ്പാളി വംശജനുമായ നവം കൗളുമാണ് മരിച്ചത്. ലോവർ മാന്‍ഹട്ടനിലെ സ്പ്രിങ് സ്ട്രീറ്റ് സബ്‌വേ സ്റ്റേഷനിൽ പുലർച്ചെ മൂന്നേകാലോടെയാണ് അപകടം.
അപകടത്തിന് തൊട്ടുമുമ്പ് ഇരുവരും ട്രാക്കിൽ ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്ന ഒരാൾ പകർത്തിയിരുന്നു. പിന്നാലെ ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ട്രെയിൻ അടുത്തെത്തുന്നതിന് തൊട്ടുമുമ്പ് ഇരുവരും ട്രാക്കിൽ ഇരിക്കുന്നതായി വിഡിയോയിൽ കാണാം.
അതേ സമയം ട്രാക്കിൽ പെൺകുട്ടിയും സുഹൃത്തും ഇരിക്കുന്നത് കണ്ടിരുന്നുവെന്നും അടിയന്തര ബ്രേക്ക് പ്രയോഗിക്കാൻ ശ്രമിച്ചെങ്കിലും ട്രെയിൻ സമയത്ത് നിർത്താൻ കഴിഞ്ഞില്ലെന്നുമാണ് ട്രെയിൻ ഓപ്പറേറ്റർമാർ നൽകുന്ന വിവരം. പെൺകുട്ടി ചിരിച്ചുകൊണ്ട് ട്രാക്കിൽ ഇരിക്കുന്ന കൗളിനെ തന്റെ അടുത്തേക്ക് വലിച്ചിരുന്നതായും ട്രെയിൻ ഓപ്പറേറ്റർ പറഞ്ഞു.
അബദ്ധത്തിൽ ട്രാക്കിലേക്ക് വീഴുകയോ സ്വയം ഇറങ്ങുകയോ ചെയ്തതയാളെ മറ്റൊരാൾ സഹായിക്കാനായി ട്രാക്കിലേക്ക് ഇറങ്ങിയതാകാമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. എന്നാൽ ഇരുവരും ട്രാക്കിൽ തന്നെ തുടർന്നതിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്നാണ് പൊലീസ് അറിയിച്ചത്. അപകടത്തിന് പിന്നാലെ ട്രെയിനിലുണ്ടായിരുന്ന നൂറോളം യാത്രക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

