500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു; രണ്ടുപേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് 25കാരനെ അതിദാരുണമായി കൊലപ്പെടുത്തിയ രണ്ടുപേർ അറസ്റ്റിൽ. മുംബൈയിലെ വെർസോവ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ശനിയാഴ്ച രാത്രി ഒരു മണിയോടെ വെർസോവ ഗ്രാമത്തിലെ ഗോമ ലെയിനിൽ മൃതദേഹം കണ്ടതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. യുവാവിന്‍റെ കഴുത്തറുക്കുകയും നെഞ്ചിലും വയറിലും പുറത്തും പത്തിലധികം തവണ കുത്തേൽക്കുകയും ചെയ്തിരുന്നു.
യുവാവിന്‍റെ കൈയിലെ ടാറ്റൂ ഉപയോഗിച്ച് മരിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. വെർസോവ ഗ്രാമത്തിലെ തന്നെ 25കാരനായ വിക്രം നിഷാദാണ് മരിച്ചത്.
മയക്കുമരുന്ന് വാങ്ങുന്നതിനായി വിക്രം പ്രതികളിൽ ഒരാളിൽനിന്ന് 500 രൂപ മോഷ്ടിച്ചതായും ഇതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായതായും ഗ്രാമവാസികൾ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എട്ടുമണിക്കൂറിനുള്ളിൽ രണ്ടു പ്രതികളെയും പൊലീസ് കണ്ടെത്തുകയായിരുന്നു. 25കാരനായ സന്ദീപ് റായ്യും 50കാരനായ ഗനശ്യം ദാസുമാണ് അറസ്റ്റിലായത്.
ഇരുവരും കുറ്റം സമ്മതിച്ചു. ശനിയാഴ്ച രാത്രി വഴിയിൽ നിഷാദിനെ കാണുകയും കത്തി ഉപയോഗിച്ച് മർദിക്കുകയുമായിരുന്നുവെന്ന് ഇരുവരും മൊഴി നൽകി. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിൽ പോകുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കുെമന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

