ട്രക്ക് ഇടിച്ച് രണ്ട് കാവടി തീർഥാടകർ മരിച്ചു; 14 പേർക്ക് പരിക്ക്
text_fieldsകാവടി യാത്രക്കാർ (ഫയൽ ചിത്രം)
മൊറേന: മധ്യപ്രദേശിലെ മൊറേനയിൽ ട്രാക്ടർ ട്രോളിയിൽ ട്രക്ക് ഇടിച്ച് രണ്ട് കാവടി തീർഥാടകർ മരിച്ചു. 14 പേർക്ക് പരിക്കേറ്റതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സിഹോനിയ ഗ്രാമവാസികളായ ഭരത് ലാൽ ശർമ്മ (37), രാംനരേഷ് ശ്രമ (26) എന്നിവരാണ് മരിച്ചത്.ജില്ലാ ആസ്ഥാനത്ത് നിന്ന് 10 കിലോമീറ്റർ അകലെ ദേശീയ പാത 44ൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം.
സംഭവത്തിൽ പ്രകോപിതരായ തീർഥാടകർ ട്രക്ക് ഡ്രൈവറെ മർദിക്കുകയും റോഡ് തടയുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
തീർഥാടകരുടെ സഹായത്തിനായി കാവടിയാത്രയെ അനുഗമിച്ച ട്രാക്ടർ ട്രോളിയിൽ ട്രക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അപകടനില തരണം ചെയ്തതായും മൊറേന അഡീഷണൽ പൊലീസ് സൂപ്രണ്ട് അനുരാഗ് താക്കൂർ പറഞ്ഞു. ക്രമസമാധാനപാലനത്തിനായി പ്രദേശത്ത് നിരവധി ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

