എവറസ്റ്റ് കൊടുമുടി കീഴടക്കി മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചു
text_fieldsപ്രതീകാത്മക ചിത്രം
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി വിജയകരമായി കീഴടക്കി തിരികെ ഇറങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരണപ്പെട്ടതായി നേപ്പാൾ അധികൃതർ അറിയിച്ചു. അരുൺ കുമാർ തിവാരി, സന്ദീപ് ആറെ എന്നിവരാണ് മരിച്ചത്. സന്ദീപ് ബുധനാഴ്ചയും അരുൺ കുമാർ വ്യാഴാഴ്ച വൈകുന്നേരം 5.30 ഓടെയും കൊടുമുടിയിൽ എത്തിയതായാണ് വിവരമെന്ന് എക്സ്പെഡിഷൻ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് നേപ്പാൾ ജനറൽ സെക്രട്ടറി ഋഷി ഭണ്ഡാരി പറഞ്ഞു.
ഗൈഡുമാർ ഇവരെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അദ്ദേഹം വാർത്താ ഏജൻസിയോട് വ്യക്തമാക്കി. വ്യാഴാഴ്ചയാണ് സന്ദീപ് മരിച്ചത്. എന്നാൽ അരുൺ കുമാർ എപ്പോഴാണ് മരിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

