മേഘാലയയിൽ രണ്ട് സ്വതന്ത്ര എം.എൽ.എമാർ ബി.ജെ.പിയിൽ
text_fieldsന്യൂഡൽഹി: മേഘാലയയിൽ രണ്ട് സ്വതന്ത്ര എം.എൽ.എമാർ ബി.ജെ.പിയിൽ േചർന്നു. നിയമസഭയിൽ സാന്നിധ്യമില്ലാതിരുന്ന ബി.ജെ.പിക്ക് ഇതോടെ രണ്ട് അംഗങ്ങളായി. ജസ്റ്റിൻ ധർ, റോബിനസ് സിേങ്കാൺ എന്നിവരാണ് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിൽ ബി.ജെ.പിയിൽ ചേർന്നത്. 60 അംഗ നിയമസഭയിൽ 29 അംഗങ്ങളുള്ള കോൺഗ്രസാണ് സംസ്ഥാനം ഭരിക്കുന്നത്.
അടുത്ത വർഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, രണ്ട് അംഗങ്ങൾ പാർട്ടിക്ക് പുതിയ ഉണർവേകുമെന്ന് സംസ്ഥാന നേതാവ് നളിൻ കോഹ്ലി പറഞ്ഞു. വികസനം അവഗണിക്കുന്നതിലുള്ള ആശങ്ക പ്രകടിപ്പിച്ചാണ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
