ബലാത്സംഗം, ബാലപീഡനം തുടങ്ങിയ വ്യത്യസ്‌ത സംഭവങ്ങളിൽ രണ്ടുപേർ പിടിയിൽ
text_fieldsജമ്മു: ജമ്മു കശ്മീരിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് വയസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും യുവതിയയെ പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്. രണ്ട് കേസുകളിലെയും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രംഗ്പൂർ മുളനിയൻ സ്വദേശി മുകേഷ് കുമാർ, ചോഹാല സ്വദേശി സത്പാൽ എന്നിവരാണ് അറസ്റ്റിലായത്. മെയ് 12നായിരുന്നു ഇരു സംഭവങ്ങളും റിപ്പോർട്ട് ചെയ്തത്.
ഇരുവർക്കുമെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് സത്പാൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ മുകേഷ് കുമാറിനെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

